തൃക്കരിപ്പൂരിൽ 28 ലക്ഷം ചെലവിൽ 'സ്പെഷൽ കെയർ സൻെറർ' കെട്ടിടം തൃക്കരിപ്പൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠന പിന്തുണക്കും തെറപ്പികൾക്കുമായി സമഗ്രശിക്ഷ കേരളമൊരുക്കിയ സ്പെഷൽ കെയർ സെന്‍ററിന് തൃക്കരിപ്പൂരിൽ സ്ഥിരം കെട്ടിടമൊരുക്കുന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്താണ് ടൗണിൻെറ ഹൃദയഭാഗത്തുള്ള കൂലേരി ജി.എൽ.പി സ്കൂളിൽ കെട്ടിടം നിർമിക്കുന്നത്. 28 ലക്ഷം രൂപ എസ്റ്റിമേറ്റുള്ള കെട്ടിടത്തിന് ഗ്രാമപഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്നാണ് എട്ടുലക്ഷം രൂപ വകയിരുത്തുക. ചെറുവത്തൂർ ബി.ആർ.സിയുടെ സഹകരണത്തോടെ പഠനപിന്തുണയും വിവിധ തെറപ്പി സൗകര്യങ്ങളും ലഭ്യമാക്കും. പ്രയാസമനുഭവിക്കുന്ന മക്കൾക്കൊപ്പം സൻെററിലേക്ക് എത്തുന്ന രക്ഷിതാക്കൾക്ക് ഇവിടെ തൊഴിൽ പരിശീലനവും വിശ്രമസൗകര്യങ്ങളും ഗ്രാമപഞ്ചായത്ത് ഒരുക്കും. ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചാലുടൻ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും യാഥാർഥ്യമാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.