കാസർകോട്: ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാൻ, കോവിഡ് കാലത്ത് ജില്ലയിൽ ടാറ്റ കമ്പനി നിർമിച്ച് നൽകിയ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോവിഡിനു ശേഷവും ടാറ്റ ആശുപത്രി സൗകര്യങ്ങൾ ജില്ലയുടെ മികച്ച ആരോഗ്യ ചികിത്സ സംവിധാനങ്ങൾക്കായി നിലനിർത്തുമെന്നത് ഇപ്പോൾ താഴിട്ടുപൂട്ടിയ അവസ്ഥയിലാണുള്ളത്. ജില്ലയിലെ ആരോഗ്യ മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനക്കെതിരെയും ടാറ്റ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനശ്രീ മിഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27ന് രാവിലെ 10 മണിക്ക് ചെമ്മട്ടംവയലിലുള്ള ജില്ല മെഡിക്കൽ ഓഫിസർ കാര്യാലയത്തിനുമുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ജനശ്രീ ജില്ല ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. രാജീവൻ നമ്പ്യാർ, ജില്ല ട്രഷറർ കെ.പി. സുധർമ, സംസ്ഥാന സമിതി അംഗങ്ങളായ എം. കുഞ്ഞമ്പു നമ്പ്യാർ, ശോഭന മാടക്കൽ, ജില്ല സമിതി അംഗങ്ങളായ ഡോ. വി. ഗംഗാധരൻ, കെ. ചന്തുകുട്ടി പൊഴുതല, വി.കെ. കരുണാകരൻ നായർ, അഡ്വ. ജിതേഷ് ബാബു, സി. ഭാസ്കരൻ ചെറുവത്തൂർ, കെ. പുരുഷോത്തമൻ, ടി.കെ. ശ്രീധരൻ, രവീന്ദ്രൻ കരിച്ചേരി, കൃഷ്ണൻ അടുക്കത്തൊട്ടി, ജി. നാരായണൻ, സി. രവി, കെ. സുരേശൻ, കെ. ബാലകൃഷ്ണൻ, സി.കെ. വസന്തകുമാർ, കെ.വി. ശാന്ത, ഗീത സുരേഷ്, സി.ഇ.ഒ എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.