കാസർകോട്: കേന്ദ്ര സാഹിത്യ അക്കാദമി, സംസ്‌കൃതി കാസർകോട് ആഭിമുഖ്യത്തിൽ 'ഉത്തര കേരളത്തിന്റെ സാംസ്കാരിക പൈതൃകം' എന്ന വിഷയത്തിൽ സാഹിത്യ സംവാദം ഫെബ്രുവരി 26ന് 2.30ന് നഗരസഭ വനിതഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഉദ്‌ഘാടനം ചെയ്യും. പി.വി.കെ. പനയാൽ, ഡോ. അജയപുരം ജ്യോതിഷ് കുമാർ, പ്രഫ. എ.എം. ശ്രീധരൻ തുടങ്ങിയവർ സംസാരിക്കും. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം ഡോ. കായംകുളം യൂനുസ് അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ വി.എം. മുനീർ മുഖ്യാതിഥിയാകും. ബാലചന്ദ്രൻ നമ്പ്യാരെ അനുസ്മരിച്ചു കാസർകോട്: സാംസ്കാരിക പ്രവർത്തകനും പോസ്റ്റൽ ജീവനക്കാരനുമായ എൻ. ബാലചന്ദ്രൻ നമ്പ്യാരെ കാസർകോട് സാംസ്കാരിക കൂട്ടായ്മ അനുസ്മരിച്ചു. കെ.ജി ബോസ് ലൈബ്രറിയിൽ നടന്ന പരിപാടി എൻ.എഫ്.പി.ടി.ഇ നേതാവ് പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ, പു.ക.സ ഏരിയ സെക്രട്ടറി ബി.കെ. സുകുമാരൻ, രാഘവൻ ബെള്ളിപ്പാടി, കെ.വി. ഗോവിന്ദൻ, രവീന്ദ്രൻ പാടി, എ.എസ്. നന്ദകുമാർ, കെ.എച്ച്. മുഹമ്മദ് എന്നിവർ സംസാരിച്ചു. പു.ക.സ ഏരിയ പ്രസിഡന്‍റ് കെ.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ സ്വാഗതവും സി.എച്ച്. പി നന്ദിയും പറഞ്ഞു. anusmaranam പോസ്റ്റൽ ജീവനക്കാരനായിരുന്ന എൻ.ബാലചന്ദ്രൻ നമ്പ്യാർ അനുസ്മരണം എൻ.എഫ്.പി.ടി.ഇ നേതാവ് പി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.