കാസർകോട്: കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവം മാർച്ച് 23 മുതൽ 27 വരെ കാസർകോട് ഗവ.കോളജിൽ നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപവത്കരണം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയാണ് സ്വാഗതസംഘം ചെയർമാൻ. ഇതാദ്യമായാണ് കണ്ണൂർ സർവകലാശാലാ കലോത്സവത്തിന് പൂർണമായും കാസർകോട് ഗവ. കോളജ് വേദിയാകുന്നത്. കോളജിൽ നടന്ന സംഘാടക സമിതി രൂപവത്കരണ ചടങ്ങിൽ കണ്ണൂർ സർവകലാശാല യൂനിയൻ ചെയർമാൻ അഡ്വ എം.കെ. ഹസൻ അധ്യക്ഷനായി. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കലോത്സവം നാടിന്‍റെ ഉത്സവമാക്കി മാറ്റണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. മുൻ സെനറ്റ് അംഗം ആൽബിൽ മാത്യുവാണ് സ്വാഗതസംഘം കൺവീനർ. കാസർകോഡ് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീറാണ് വൈസ് ചെയർമാൻ. 501 അംഗ സംഘാടക സമിതിയും 101 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയുമാണ് രൂപവത്കരിച്ചത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 20 സബ് കമ്മിറ്റികളും നിലവിൽവന്നു. അഞ്ച് ദിവസങ്ങളിലായി 120ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. കാസർകോട് ഗവ. കോളജിലെ അധ്യാപകർ, വിദ്യാർഥികൾ, വിവിധ ജനപ്രതിനിധികൾ, പൗരപ്രമുഖർ എന്നിവർ സംഘാടകസമിതി രൂപവത്കരണത്തിൽ പങ്കെടുത്തു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ. സൈമ , നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ടൗൺ സി.ഐ പി. അജിത്ത് കുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.എ. അശോകൻ, പ്രമോദ് വെള്ളച്ചാൽ, ഡോ. രാഖി രാഘവൻ, സ്റ്റുഡൻസ് സർവിസ് ഡയറക്ടർ ഡോ. ടി.പി. നഫീസ ബേബി , കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. ഹരി കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. കണ്ണൂർ സർവകലാശാല വിദ്യാർഥി യൂനിയൻ ജനറൽ സെക്രട്ടറി കെ.വി. ശിൽപ സ്വാഗതവും ബി.കെ. ഷൈജിന നന്ദിയും പറഞ്ഞു. unnithan കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവം സംഘാടകസമിതി രൂപവത്കരണയോഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.