ചാലിങ്കാലിൽ ട്രാവലർ ബസിലിടിച്ച് 20 ഓളം പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്‌: ചാലിങ്കാൽ ദേശീയപാതയിൽ ട്രാവലറും ടൂറിസ്​റ്റ്​ ബസും കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരിക്ക്. മൂകാംബിക ദർശനം കഴിഞ്ഞ്​ തൃശൂരിലേക്കു പോവുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും കാഞ്ഞങ്ങാട്ട്​ നിന്ന്​ ബദിയഡുക്കയിലേക്ക്​ പോവുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച ബസുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ തൃശൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ നിഷാന്ത്, ഉണ്ണി, ബസിലുണ്ടായിരുന്ന മുള്ളേരിയയിലെ കൃഷ്ണൻ എന്നിവരെ പരിയാരം ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വദേശികളായ ജയരാമൻ(48), സതീഷ് (38), സതീഷ് (42) എന്നിവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ വിവാഹം കഴിഞ്ഞ് വധുവിനെ മടിക്കൈ ചാളക്കടവിലെ വര​െന്‍റ വീട്ടിലാക്കിയ ശേഷം നാട്ടിലേക്കു​ മടങ്ങുകയായിരുന്നു വിവാഹസംഘം. ബസിൽ നാലുപേർ മാത്രമാണുണ്ടായിരുന്നത്. ട്രാവലർ നിയന്ത്രണം വിട്ട് എതിർദിശയിലേക്ക്​ കയറിയതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരു വാഹനങ്ങളും പൂർണമായും തകർന്നു. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ചാലിങ്കാലുണ്ടായ വാഹനാപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.