തൃക്കരിപ്പൂർ: പടന്ന ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളജ് 'എക്സലൻഷ്യ' സ്കോളർഷിപ് വിതരണം മാർച്ച് 19ന് രാവിലെ ഒമ്പതിന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചെറുവത്തൂർ കൈതക്കാട്ടുള്ള കോളജ് കാമ്പസിലാണ് പരിപാടി. ഇതോടനുബന്ധിച്ച് ചെറുവത്തൂർ, പടന്ന പഞ്ചായത്തുകളിലെ പാലിയേറ്റിവ് സൊസൈറ്റികൾക്കുള്ള ഡയാലിസിസ് കിറ്റിന്‍റെ വിതരണം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നൂറിലധികം വിദ്യാർഥികൾക്ക് എട്ടു ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ അധ്യയന വർഷം സ്കോളർഷിപ്പായി നൽകിയത്. ഈ വർഷവും ഉയർന്ന മാർക്ക് നേടിയവരും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുമായ 165 കുട്ടികൾക്കായി 10 ലക്ഷത്തോളം രൂപ സ്കോളർഷിപ്പായി നൽകും. വാർത്ത സമ്മേളനത്തിൽ മാനേജർ പി.കെ.സി. അബ്ദുസ്സമദ് ഹാജി, പ്രിൻസിപ്പൽ ഡോ. പി. ബാലകൃഷ്ണൻ, പി.കെ.സി. അസ്കർ, കെ.എം.സി. താജുദ്ദീൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.