പെൺകുട്ടിയെ കയറിപ്പിടിച്ച 19കാരൻ അറസ്​റ്റിൽ

പെൺകുട്ടിയെ കയറിപ്പിടിച്ച 19കാരൻ അറസ്​റ്റിൽ കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ചെന്ന കേസിൽ യുവാവ് അറസ്​റ്റിൽ. പാണത്തൂർ ചിറക്കടവിലെ ആകാശ് ബാബുവിനെയാണ്​ (19) രാജപുരം സ്​റ്റേഷൻ ഇൻസ്പെക്ടർ വി. ഉണ്ണികൃഷ്ണൻ അറസ്​റ്റ്​ ചെയ്തത്​. 16കാരിയായ പെൺകുട്ടി കിടന്നുറങ്ങവേ മുറിയുടെ ജനൽ വഴി കയറിപ്പിടിച്ചെന്നാണ്​ പരാതി. യുവാവിനെ തിരിച്ചറിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഹോസ്ദുർഗ് ഒന്നാം ക്ലാസ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.