കാസർകോട്: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 18 ദിനം പിന്നിട്ടു. എയിംസിന് വേണ്ടി ജില്ലയുടെ പേരുൾപ്പെടുത്തി ഉടൻ പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക എന്ന ആവശ്യവുമായാണ് അനിശ്ചിതകാല നിരാഹാര സമരം. 18ാം ദിന സമരത്തിൽ സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗം പി.കെ. നാസർ ചാലിങ്കാൽ ഉദ്ഘാടനം ചെയ്തു. ഗണേശൻ അരമങ്ങാനം, കരീം ചൗക്കി, സുബൈർ പടുപ്പ്, ഫൈസൽ ചേരക്കടവ്, ഷാഫി കല്ലുവളപ്പിൽ, ഉസ്മാൻ കടവത്ത്, താജുദ്ദീൻ ചേരങ്കയ്, എൻ.എ. മഹമൂദ്, ഹസ്സൈനാർ തോട്ടുംഭാഗം, ഖാലിദ് പൊവ്വൽ എന്നിവർ സംസാരിച്ചു. സലീം ചൗക്കി, നാസർ ചെർക്കളം, പി.കെ. നാസർ ചാലിങ്കാൽ, ഹമീദ് ചേരങ്കയ്, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവരാണ് ഞായറാഴ്ച ഉപവസിച്ചത്. സംഘാടക സമിതി ജനറൽ കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ട്രഷറർ സലീം ചൗക്കി നന്ദിയും പറഞ്ഞു. aiims 18 എയിംസ് ജനകീയ കൂട്ടായ്മയുടെ 18ാം ദിനത്തിലെ നിരാഹാര സമരത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.