പള്ളിക്കര സംയുക്ത ജമാഅത്ത് ഖാദി ജിഫ്രി തങ്ങള്‍, സ്ഥാനാരോഹണം 16ന്

കാഞ്ഞങ്ങാട്: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാദിയായിരുന്ന ഇ.കെ മഹമൂദ് മുസ്​ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ഖാസി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സമസ്ത സംസ്ഥാന പ്രസിഡൻറ്​ മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ സ്ഥാനാരോഹണം ജനുവരി 16ന് വൈകീട്ട് നാലു മണിക്ക് പള്ളിക്കര മഠത്തില്‍ നടക്കും. ഇതു സംബന്ധിച്ച് ഖാസി ഹൗസില്‍ നടന്ന യോഗത്തില്‍ സംയുക്ത ജമാഅത്ത് പ്രസിഡൻറ്​ ബഷീര്‍ പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, കെ.ഇ.എ ബക്കര്‍, മുഹമ്മദ് കുഞ്ഞി ഹാജി പരയങ്ങാനം, ബഷീര്‍ ചെരുമ്പ, എം.എ ഹമീദ് തൊട്ടി, ഹമീദ് ബാങ്ക്, ഹംസ മഠം, കാദര്‍ ചെരുമ്പ, കെ.എം അഷ്‌റഫ് ചേറ്റുക്കുണ്ട്, സിദ്ദീഖ് പള്ളിപ്പുഴ, സത്താര്‍ തൊട്ടി, നസീര്‍ ടി.കെ, ഹാരിസ് മുക്കൂട്, കെ.എം സാലി, പി.എ അബൂബക്കര്‍ ഹാജി പ്രസംഗിച്ചു. സ്ഥാനാരോഹണ സംഘാടക സമിതി ഭാരവാഹികളായി കെ.എം. സാലി (മുഖ്യരക്ഷാധികാരി), കെ.ഇ.എ ബക്കര്‍(ചെയ.), ഹമീദ് ബാങ്ക് (ജന.കണ്‍.), മുഹമ്മദ് കുഞ്ഞി ഹാജി പരയങ്ങാനം (ട്രഷ.), കുഞ്ഞബ്​ദുല്ല പി.കെ, ബഷീര്‍ ചെരുമ്പ (വൈ.ചെയ.), ശാഫി മഠം, എം.ജി മുഹമ്മദ് തൊട്ടി, അബൂബക്കര്‍ സാഹിബ്, അബ്​ദുറഹ്മാന്‍ ബിലാല്‍(ജോ.സെക്ര.), സിദ്ദീഖ് പള്ളിപ്പുഴ (കോഡിനേറ്റര്‍), സത്താര്‍ തൊട്ടി, ബഷീര്‍ കല്ലിങ്കാല്‍, ബഷീര്‍ കാരക്കുന്ന്(പബ്ലിസിറ്റി), നസീര്‍ ടി.കെ കല്ലിങ്കാല്‍, ശറഫുദ്ധീന്‍ മഠം, അബ്​ദുറഹ്മാന്‍ ചര്‍ക്കാപ്പാറ(സ്‌റ്റേജ്), മുഹമ്മദ് കുഞ്ഞി ആവിയില്‍, ഹംസ മഠം, ടി.പി. മുഹമ്മദ് കുഞ്ഞി മുക്കൂട് സൗത്ത് (റിസപ്​ഷന്‍) എന്നിവരെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി കെ.എം അബ്​ദുറഹ്മാന്‍ തൊട്ടി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.