വാക്‌സിനെടുത്തവര്‍ക്ക് 14 ദിവസത്തിനു ശേഷം രക്തദാനം നടത്താം കാസർകോട്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തിനു ശേഷവും രോഗബാധിതരായവര്‍ക്ക് രോഗം ഭേദമായി 28 ദിവസത്തിനുശേഷവും രക്തം ദാനം ചെയ്യാവുന്നതാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആർ. രാജന്‍ അറിയിച്ചു.കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്കാസർകോട്: പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയും കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയും ചേര്‍ന്നു നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത വിജ്ഞാപിത പ്രദേശങ്ങളിലാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. പരിരക്ഷ കാലാവധി ഓരോ വിളക്കും പ്രത്യേകം നിജപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, കൈതച്ചക്ക ജാതി, കൊക്കോ, കരിമ്പ്, ഏലം, കവുങ്ങ്, തക്കാളി, ചോളം, റാഗി തുടങ്ങിയ ചെറുധാന്യങ്ങള്‍, പച്ചക്കറികള്‍, പയര്‍, പടവലം, പാവല്‍, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ജൂലൈ 31 ആണ് പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി. കര്‍ഷകര്‍ക്ക് www.pmfby.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ വഴിയും തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇന്‍ഷുറന്‍സ് ബ്രോക്കര്‍ പ്രതിനിധികള്‍ വഴിയും പദ്ധതിയുടെ ഭാഗമാകാം. വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജനല്‍ ഓഫിസുമായോ ബന്ധപ്പെടണം. ഫോണ്‍: 04712334493, 1800 425 7064 (ടോള്‍ഫ്രീ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.