പുരസ്കാര ദാന ചടങ്ങ് 13ന്

കാസർകോട്: മാലിക് ദീനാർ കൾചറൽ ഫോറത്തിന്‍റെ മൂന്നാമത് ത്വാഹിർ തങ്ങൾ മെമ്മോറിയൽ പുരസ്കാര ദാന ചടങ്ങ് ഈ മാസം 13നു ഞായറാഴ്ച രാത്രി പുത്തിഗെ മുഹിമ്മാത്തിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാന്തപുരം എ. പി. അബൂബക്കർ മുസ്​ലിയാർ പുരസ്കാരം സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ്​ സെക്രട്ടറി ബഷീർ കുമ്പോൽ, ഷമീം കന്തൽ, ശിഹാബ് ഉറുമി, ലത്തീഫ് പള്ളത്തടുക്ക, മുഹമ്മദ് കുഞ്ഞി ഉളുവാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.