പ്രവാസി മലയാളി സംഗമം 12ന്

തൃക്കരിപ്പൂർ: പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രവാസി സെൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രവാസി ഫെസ്റ്റ് 12ന് രാവിലെ 10 മുതൽ തൃക്കരിപ്പൂർ നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നോർക്ക റൂട്ട്സ്, പ്രവാസി വെൽഫെയർ ബോർഡ്, വിവിധ കെ.എം.സി.സികൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പ്രവാസികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകളിൽനിന്ന് ലഭ്യമാകുന്ന സേവനങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുന്നതിനും അതിനു സഹായിക്കുന്നതിനുമാണ് സംഗമം. എട്ടു പഞ്ചായത്തുകളിലെയും രണ്ടു നഗരസഭകളിലെയും അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. സംഗമത്തിൽ പ്രവാസി ക്ഷേമനിധി കാർഡിന് അപേക്ഷിക്കുന്നവർക്ക് ഉടൻ ലഭ്യമാക്കുമെന്ന് സംഘാടകർ പറഞ്ഞു. തിരിച്ചറിയൽ കാർഡ്, വിവാഹ ധനസഹായം, പെൻഷൻ പദ്ധതി, ചികിത്സാ സഹായം, പ്രവാസി ഭദ്രത തുടങ്ങിയവക്ക് അപേക്ഷിക്കുന്നവർ അനുബന്ധ രേഖകൾ ഹാജരാക്കണം. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 9947164041 എന്ന നമ്പറിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ സത്താർ വടക്കുമ്പാട്, സ്വാഗത സംഘം ചെയർമാർ വി.വി. അബ്ദുല്ല ഹാജി, കൺവീനർ എ.ജി.നൂറുൽ അമീൻ, എ.ജി. ഹനീഫ, ടി. മുഹമ്മദ്‌ അലി, കെ.കെ. അബ്ദുല്ല ഹാജി, ടി.യൂനുസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.