45.75 കോടി ഇതുവരെ വിതരണം ചെയ്തു കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം തുടരുന്നു. 1158 പേര്‍ക്കായി 45 കോടി 75 ലക്ഷം രൂപ വിതരണം ചെയ്തു. 2102 പേര്‍ക്കുള്ള ധനസഹായ വിതരണമാണ് ഇനി ബാക്കിയുള്ളത്. സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ സുപ്രീംകോടതി ഉത്തരവ് പ്രകാരം അപേക്ഷകര്‍ക്ക് നല്‍കി വരുകയാണ്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനുമുമ്പ് കലക്ടറേറ്റില്‍ നേരിട്ട് നല്‍കിയ 200 പേരുടെ അപേക്ഷകള്‍ പിന്നീട് ഓണ്‍ലൈനിലേക്ക് മാറ്റി. നേരത്തേ അപേക്ഷ നല്‍കിയിട്ടില്ലാത്ത, ധനസഹായം ലഭിക്കാന്‍ അര്‍ഹരായ ദുരിതബാധിതര്‍ മതിയായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ എത്രയും വേഗം ധനസഹായം ലഭ്യമാക്കുമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.