കാസർകോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവ കാസര്‍കോട് പ്രസ് ക്ലബുമായി സഹകരിച്ച് 'കാസര്‍കോട് ഇന്ന് നാളെ' എന്ന വിഷയത്തില്‍ ചര്‍ച്ച പരമ്പര സംഘടിപ്പിക്കും. മാര്‍ച്ച് 10ന് രാവിലെ 10.30ന് കലക്ടറേറ്റിലെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പി.ആര്‍ ചേംബറില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. വനിത ദിനം ആഘോഷിച്ചു ഈസ്റ്റ് എളേരി: ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന യുവജന ബോര്‍ഡ് രൂപവത്കരിച്ച 'അവളിടം' യുവതി ക്ലബും സി.ഡി.എസും സംയുക്തമായി വനിത ദിനാഘോഷം സംഘടിപ്പിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് പന്തമാക്കല്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയും തോമാപുരം സൻെറ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. വൈസ് പ്രസിഡൻറ് ഫിലോമിന ജോണി ആക്കാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ജിജി കമ്പല്ലൂര്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ മേഴ്‌സി മാണി, വികസന കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.കെ. മോഹനന്‍, കൃഷി ഓഫിസര്‍ എസ്. ഉമ, അവളിടം യുവതി ക്ലബ് സെക്രട്ടറി ഇ.ടി. പത്മാവതി, ട്രഷറര്‍ സിനി തോമസ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻ പത്മാവതി തുടങ്ങിയവര്‍ സംബന്ധിച്ചു. ഫോട്ടോ-ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ സി.ഡി.എസും അവളിടം യുവതി ക്ലബും ചേര്‍ന്ന് നടത്തിയ വനിത ദിനാഘോഷം പ്രസിഡൻറ് ജെയിംസ് പന്തമാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.