എന്റെ കേരളം പ്രദര്‍ശന വിപണന മേള കലക്ടര്‍ സന്ദര്‍ശിച്ചു

കാസർകോട്​: ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എന്റെ കേരളം പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മേള അരങ്ങേറുന്നത്. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ ആരോഗ്യസംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള സര്‍വേ കലക്ടര്‍ പരിശോധിച്ചു. ഇൻഫര്‍മേഷന്‍സ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേളയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിനായി തയാറാക്കിയ സംവിധാനത്തിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ചെയ്ത് കലക്ടര്‍ ഭാഗമായി. ചിത്രകാരനായ മധു ചീമേനി കോവിഡ് മഹാമാരിയെക്കുറിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി മാധ്യമങ്ങളില്‍വന്ന വാര്‍ത്തകള്‍ ശേഖരിച്ച് തയാറാക്കിയ പുസ്തകം കലക്ടര്‍ക്ക് കൈമാറി. ഫോട്ടോ: ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്റെ കേരളം പ്രദര്‍ശന വിപണന മേള സന്ദര്‍ശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.