എസ്​.എഫ്​.ഐ ജില്ല സമ്മേളനത്തിന്​ തുടക്കം

കാസർകോട്​: എസ്‌.എഫ്.ഐ ജില്ല സമ്മേളനത്തിന് കാസർകോട്​ അഫ്സൽ നഗറിൽ തുടക്കമായി. സമ്മേളനത്തിന് തുടക്കം കുറിച്ച് നുള്ളിപ്പാടി മുതൽ സമ്മേളന നഗരി വരെ വിദ്യാർഥിറാലി സംഘടിപ്പിച്ചു. ജില്ലയിലെ പന്ത്രണ്ട് ഏരിയകളിൽനിന്നുമായി നൂറുകണക്കിന് വിദ്യാർഥികൾ റാലിയിൽ അണിനിരന്നു. റാലിക്കു ശേഷം നടന്ന പൊതുസമ്മേളനം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡന്റ്‌ കെ. അഭിരാം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം രഹന സബീന മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എം. സുമതി, മുഹമ്മദ് ഹനീഫ, ടി.എം.എ. കരീം, പി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പതിന്​ കാസർകോട്​ ധീരജ് നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനംചെയ്യും. ജില്ലയിലെ പന്ത്രണ്ട് ഏരിയകളിൽനിന്നുള്ള പ്രതിനിധികളും ജില്ല കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 263 പ്രതിനിധികൾ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.