ഭക്ഷ്യവിഷബാധ: ദൗർഭാഗ്യകരമെന്ന്​ വ്യാപാരികൾ

ചെറുവത്തൂർ: ഭക്ഷ്യവിഷബാധ മൂലം വിദ്യാർഥിനി മരിക്കാനും ഒട്ടേറെ വിദ്യാർഥികൾ ചികിത്സ തേടാനുമിടയായ സാഹചര്യം വേദനജനകവും ദൗർഭാഗ്യകരവുമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ യൂനിറ്റ് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാറും വകുപ്പുകളും സ്വീകരിക്കുന്ന എല്ലാ നടപടികളെയും അസോസിയേഷൻ പിന്തുണക്കും. നിയമവിധേയമല്ലാതെ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ പഞ്ചായത്തും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന എല്ലാ പ്രവർത്തനവുമായി സഹകരിക്കാനും യോഗം തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ നിയമങ്ങളെക്കുറിച്ച് യൂനിറ്റിനു കീഴിലെ വ്യാപാരികൾക്കായി വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുവിപ്പിച്ച് ബോധവത്​കരണം നടത്താനും യോഗം തീരുമാനിച്ചു. യൂനിറ്റ് പ്രസിഡന്‍റ്​ ടി. ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ പി.പി. മുസ്തഫ, ജില്ല എക്സിക്യൂട്ടിവ് അംഗം പി.ടി. കരുണാകരൻ, യൂനിറ്റ് ട്രഷറർ കെ.സി. സതീശൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദ് യാസർ സ്വാഗതവും വൈസ്​ പ്രസിഡന്‍റ്​ പി. അബ്ദുൽ റൗഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.