കുമ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കെ പല ഭാഗങ്ങളിലും റോഡ് മുറിച്ചുകടക്കാനാവാതെ ബസ് യാത്രക്കാർ ദുരിതത്തിൽ. നാലുവരിപ്പാതയുടെയും സർവിസ് റോഡിന്റെയും പണിയുടെ ഭാഗമായി കുഴിയെടുക്കലും മണ്ണുനീക്കലും നടന്നുകൊണ്ടിരിക്കുന്നതിനാൽ റോഡിന്‍റെ ഇരുവശത്തേക്കും മുറിച്ചുകടക്കാൻ ജനങ്ങൾ പ്രയാസപ്പെടുകയാണ്. ഇതുമൂലം ബസ് യാത്രക്കാരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളാണ് കടവത്ത്, മൊഗ്രാൽ പുത്തൂർ ടൗൺ, അറഫാത്ത് നഗർ, കുന്നിൽ, ഗസ്റ്റ് ഹൗസ്, കല്ലങ്കൈ, ചൗക്കി, സി.പി.സി.ആർ.ഐ, എരിയാൽ എന്നിവ. കാസർകോട്-മംഗളൂരു റൂട്ടിൽ ഏറ്റവുമധികം ബസിനെ ആശ്രയിച്ച് യാത്രചെയ്യുന്നവർ ഈ പ്രദേശത്തുള്ളവരാണ്. മംഗളൂരുവിലെ ആശുപത്രികളിലേക്കും കോളജുകളിലേക്കും യാത്രചെയ്യുന്നവർ ബസിനെയാണ് ആശ്രയിക്കുന്നത്. ഈ ബസ് സ്റ്റോപ്പുകളിൽ നിന്നെല്ലാം ഉൾപ്രദേശങ്ങളിലേക്കെല്ലാം റോഡുകളുണ്ട്. ദേശീയ പാത പണി പൂർത്തിയാകുന്നതോടെ ഈ സ്റ്റോപ്പുകളിൽ ബസിറങ്ങുന്നവർക്ക് സർവിസ് റോഡുകളിൽനിന്ന് റോഡ് മുറിച്ച് ഉൾപ്രദേശങ്ങളിലെ റോഡിലെത്താൻ സാധിക്കുന്നില്ല. നിലവിൽ ചൗക്കിയിലും മൊഗ്രാലിലും മാത്രമാണ് ആളുകൾക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കുന്നത്. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ നിലവിലുള്ള ബസ് സ്റ്റോപ്പുകളിൽനിന്ന് റോഡ് മുറിച്ചുകടക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് കുന്നിൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക വായനശാല പ്രസിഡന്‍റ് മാഹിൻ കുന്നിലും സെക്രട്ടറി എം.എ. നജീബും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.