നീലേശ്വരം: കണ്ണൂർ-കാസർകോട് ജില്ല പ്രഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (ചമയം) നീലേശ്വരം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഡാൻസ് ഫെസ്റ്റ് എട്ടിന് രാവിലെ ഒമ്പതു മുതൽ നീലേശ്വരം വൈകുണ്ഡം ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടര വർഷക്കാലത്തെ കോവിഡ് മഹാമാരിയിൽ തൊഴിലില്ലാതെ ദുരിതത്തിലായ മേക്കപ്പ് അനുബന്ധ കലാകാരന്മാരെ സഹായിക്കാനും അതോടൊപ്പം നൃത്തരംഗത്ത് വിദ്യാർഥികൾക്ക് അവസരമൊരുക്കുകയുമാണ് ഡാൻസ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഭരതനാട്യം, നാടോടിനൃത്തം ഇനങ്ങളിൽ കേരളത്തിലെ ഇതര ജില്ലകളിൽനിന്നായി ആദ്യഘട്ട ഓൺലൈൻ മത്സരത്തിൽ വിജയികളായ എൽ.പി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള 62 കുട്ടികൾ വേദിയിൽ മാറ്റുരക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.