അംബുജാക്ഷിക്ക് മാണിക്കോത്തിന്‍റെ സ്‌നേഹാദരം

കാഞ്ഞങ്ങാട്: 27 വര്‍ഷത്തെ സേവനത്തിലൂടെ നാട്ടുകാരുടെ പ്രിയങ്കരിയായി മാറിയ അംഗന്‍വാടി ഹെല്‍പര്‍ . മാണിക്കോത്ത് അംഗന്‍വാടിയില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ നാട്ടുകാരുടെ സ്‌നേഹോപഹാരമായ സ്വര്‍ണനാണയവും ഉപഹാരങ്ങളും അംബുജാക്ഷിക്ക് കൈമാറി. വാര്‍ഡ് അംഗം ഷക്കീല ബദറുദ്ദീന്‍ അധ്യക്ഷയായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീബ ഉമ്മര്‍, മാണിക്കോത്ത് യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്‍റ്​ അശോകന്‍, ടി. മുഹമ്മദ് അസ്ലം, അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ കരീം, മാധവന്‍ മാണിക്കോത്ത്, പി.വി. ഭാസ്‌കരന്‍, ഉഷ, രമ്യ അനീഷ് എന്നിവര്‍ സംസാരിച്ചു. knhd ambujakshi teacher വിരമിച്ച അംഗന്‍വാടി ഹെൽപര്‍ അംബുജാക്ഷിക്ക് മാണിക്കോത്തിന്‍റെ ഉപഹാരം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.