ചെറുവത്തൂരിൽ ഹോട്ടൽ വ്യാപാരം സാധാരണ നിലയിലേക്ക്

ചെറുവത്തൂർ: ചെറുവത്തൂരിലെ കൂൾബാറിൽനിന്ന്​ ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ വ്യാപാര മേഖല സാധാരണ നിലയിലേക്ക്. ഹോട്ടൽ മേഖലയെയാണ് ഷവർമ സംഭവം പ്രധാനമായും ബാധിച്ചത്. ചെറുവത്തൂരിൽ നിരവധി കൂൾബാറുകൾ ഉണ്ടെങ്കിലും ഷവർമ അടക്കമുള്ള ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നിടങ്ങൾ കുറവാണ്. സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ഊർജിതമായ പരിശോധനയാണ് നടത്തുന്നത്. നന്നായി ഭക്ഷണം വിളമ്പുന്നവരെയടക്കം സംശയത്തി​ന്റെ നിഴലിൽ നിർത്തിയാണ് പല സംഘങ്ങളുടെയും പരിശോധനയെന്ന്​ പരാതിയുണ്ട്​. ഭക്ഷണം കഴിക്കാൻ ജനങ്ങൾ എത്താത്തതും ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കി. എന്നാൽ, കഴിഞ്ഞ ദിവസത്തോടെ ഹോട്ടൽ മേഖല സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.