ഗതാഗത നിയന്ത്രണം

കാസർകോട്: ചെറുവത്തൂര്‍- പടന്ന- എടച്ചാക്കൈ റോഡില്‍ ചെറുവത്തൂര്‍ ടൗണ്‍ മുതല്‍ എടച്ചാക്കൈ പാലം വരെ ബി.സി ഓവര്‍ലേ ചെയ്യുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. പടന്ന ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇതേ റോഡുവഴി ചെറുവത്തൂര്‍ ടൗണിലേക്ക് പ്രവേശിക്കണം. ചെറുവത്തൂരില്‍നിന്ന്​ പടന്നയിലേക്കുള്ള വാഹനങ്ങള്‍ തോട്ടം ഗേറ്റ് വഴി ഗണേഷ് മുക്കിലൂടെ പടന്നയിലേക്കും പോകണം. ചെറുവത്തൂര്‍ ഹൈവേയില്‍നിന്ന്​ ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങള്‍ തിരിച്ചുപോകുമ്പോള്‍ പാക്കനാര്‍ ടാക്കീസിനടുത്തുകൂടി ഹൈവേയില്‍ പ്രവേശിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.