കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന തുടരുന്നു. കാസർകോട്, കാഞ്ഞങ്ങാട് മേഖലകളിലായി വെള്ളിയാഴ്ച നടന്ന പരിശോധനയിൽ രണ്ട് കടകൾ അടപ്പിച്ചു. രണ്ട് കടകൾക്ക് പിഴയും ഈടാക്കി. ഹോട്ടലുകൾ, പച്ചക്കറി കടകൾക്കെതിരെയാണ് നടപടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ ലൈസൻസ് ഇല്ലാത്ത കടകൾക്കെതിരെയാണ് നടപടിയെടുത്തത്. കാഞ്ഞങ്ങാട്, ചെറുവത്തൂർ, കാസർകോട് കലക്ടറേറ്റ് പരിസരം തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ വിപണനം നടത്തുന്ന കടകൾക്ക് നോട്ടീസും നൽകി. ഭക്ഷ്യ സുരക്ഷ ഓഫിസർമാരായ കെ. സുജയൻ, എസ്. ഹേമാംബിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലയിലെ കടകളിൽ പരിശോധന വേണ്ടത്ര നടത്തുന്നില്ലെന്ന് എ.ഡി.എം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ കടുത്ത നടപടികൾക്ക് സാധ്യതയുണ്ട്. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വണ്‍ വിദ്യാർഥിനി മരിച്ച സംഭവത്തിലാണ് എ.ഡി.എം എ.കെ. രമേന്ദ്രന്‍ അന്വേഷണം നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതെന്നും പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ ബന്ധപ്പെട്ട പഞ്ചായത്തോഫിസില്‍ സൂക്ഷിക്കുന്നില്ലെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഭക്ഷ്യവിഷബാധയുണ്ടായ സമയത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ചുമതല വഹിച്ച ഉദ്യോഗസ്ഥനും കാര്യമായി പരിശോധന നടത്താറില്ലെന്നാണ് എ.ഡി.എമ്മിനു നൽകിയ മൊഴി. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളൊന്നും സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇത്രയും കുത്തഴിഞ്ഞ രീതിയിലാണ് ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരംകൂടിയാണ് അന്വേഷണ റിപ്പോർട്ടിലൂടെ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.