ചെറുവത്തൂർ: പിലിക്കോട് കോതോളി വെള്ളംചിറ തളിയില്‍ നൂറ്റിയൊന്ന് പുള്ളി ചാമുണ്ഡി ദേവസ്ഥാനത്തെ കളിയാട്ടത്തിന് മുന്നോടിയായുള്ള കലവറ നിറക്കൽ ചടങ്ങ് നടന്നു. കൈതക്കാട് കുളങ്ങാട്ട് വാദ്യകലാസംഘത്തിന്‍റെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം വടക്കം വാതിലില്‍നിന്ന് കലവറ ഘോഷയാത്ര നടന്നത്. 15 വർഷത്തിന് ശേഷമാണ് ഈ ദേവസ്ഥാനത്ത് കളിയാട്ടം നടക്കുന്നത്. ശനിയാഴ്ച രാവിലെ ആറു മുതൽ മന്ത്രമൂര്‍ത്തി, കാലിച്ചാന്‍ പുറപ്പാട്, നൂറ്റിയൊന്ന് പുള്ളി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി എന്നിവ അരങ്ങിലെത്തും. തുടർന്ന് അന്നദാനം നടക്കും. വൈകുന്നേരം നാലിന് തെയ്യക്കോലങ്ങളുടെ കൂടി പിരിയലോടെ ഉത്സവം സമാപിക്കും. പടം.. പിലിക്കോട് കോതോളി വെള്ളംചിറ തളിയില്‍ നൂറ്റിയൊന്ന് പുള്ളി ചാമുണ്ഡി ദേവസ്ഥാനം കളിയാട്ടത്തിന് മുന്നോടിയായുള്ള കലവറ നിറക്കൽ ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.