നീലേശ്വരത്ത് ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന

നീലേശ്വരം: നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷണശാലകളിൽ വ്യാപക പരിശോധന നടത്തി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനന്‍റെ നേതൃത്വത്തിൽ കൂൾബാറിലും ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്‌. നഗരസഭ പ്രദേശത്തെ മലബാർ പാലസ്, ശ്രീകൃഷ്ണവിലാസം, മഹാമായ, ഹോട്ടൽ അംബിക, വസന്തവിഹാർ, ഉണ്ണിമണി ഹോട്ടൽ, വനിത ഹോട്ടൽ, ഗോൾഡൻ ഗെയിറ്റ്, ഇന്ത്യൻ റസ്റ്റാറന്‍റ്​, ബദരിയ്യ, നളന്ദ റിസോർട്ട്, മോഡേൺ കൂൾ ബാർ, ദോശ ഹട്ട് , ബെസ്റ്റ് ബേക്കറി , കമൽ ടീസ്റ്റാൾ, യെല്ലോ പെൻഗ്വിൻ, ചിക്കൻ പാർക്ക് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശുചീകരണത്തിന് നോട്ടീസ് നല്കി. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം നൽകാതിരിക്കരുതെന്നും പഴകിയ ഭക്ഷണസാധനങ്ങൾ വിൽപനക്കായി സൂക്ഷിക്കരുതെന്നും പിടിച്ചെടുത്താൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമ നടപടികൾ ഉണ്ടാകുമെന്നും വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. തുടർ പരിശോധന ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എ. ഫിറോസ് ഖാൻ അറിയിച്ചു. പടം: nlr hotel search1, 2 നഗരസഭ ആരോഗ്യവിഭാഗം നീലേശ്വരത്ത് ഭക്ഷണശാലകളിൽ നടത്തിയ പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.