കുടുംബശ്രീ എന്യുമറേറ്റർമാർക്ക് പരിശീലനം

നീലേശ്വരം: കിനാലൂർ കരിന്തളം പഞ്ചായത്തിൽ 'എന്‍റെ തൊഴിൽ എന്‍റെ അഭിമാനം' കാമ്പയിന്‍റെ എന്യൂമറേറ്റർമാർക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. രവി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷ രാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.പി. ശാന്ത, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സി.എച്ച്. അബ്ദുൽ നാസർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.വി. അജിത്ത് കുമാർ, പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ്, എ.ഡി.ടി.സി ടീം അംഗം ടി. രശ്മി, പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻറ് ചന്ദ്രലേഖ, കമ്യൂണിറ്റി അംബാസഡർ ഷീജ സത്യൻ, കെ. അനുമോൾ എന്നിവർ സംസാരിച്ചു. ഓരോ വാർഡിൽനിന്ന് തെരഞ്ഞെടുത്ത 85 എന്യൂമറേറ്റർമാർ മേയ് എട്ടു മുതൽ പഞ്ചായത്തിലെ 7876 വീടുകൾ കേന്ദ്രീകരിച്ച് 18 നും 59നുമിടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിൽരഹിതരിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി തൊഴിൽ നേടാൻ സന്നദ്ധരാകുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. nlr kudumbasree class കിനാനൂർ കരിന്തളം പഞ്ചായത്ത് കുടുംബശ്രീ എന്യൂമറേറ്റർമാർക്കുള്ള പരിശീലന ക്ലാസ് പ്രസിഡന്‍റ്​ ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.