അർബുദ ബോധവത്കരണ ക്ലാസ്​

ഉദുമ: കോൺഗ്രസ് നേതാവ്​ തച്ചങ്ങാട് ബാലകൃഷ്ണ‍ന്‍റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് മലബാർ കാൻസർ സെന്‍റർ തലശ്ശേരിയുമായി സഹകരിച്ച് അർബുദ ബോധവത്​കരണ ക്ലാസും ​​​ ​ൈസ്ലഡ്​ ​ ഷോയും നടത്തി. തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ഹാളിൽ നടന്ന പരിപാടി ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്‍റ്​ ഹക്കീം കുന്നിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ രാജൻ പെരിയ, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ എം.പി.എം. ഷാഫി, ജവഹർ ബാലമഞ്ച് ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, നേതാക്കളായ വി.വി. കൃഷ്ണൻ, രവീന്ദ്രൻ കരിച്ചേരി, ബാലകൃഷ്ണൻ നായർ പനയാൽ, രാകേഷ് കരിച്ചേരി, ജയശ്രീ മാധവൻ, കണ്ണൻ കരുവാക്കോട്, സീന കരുവാക്കോട്, മഹേഷ് തച്ചങ്ങാട്, ദിവാകരൻ കരിച്ചേരി, ശ്രീനിവാസൻ അരവത്ത് എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ചന്ദ്രൻ തച്ചങ്ങാട് സ്വാഗതം പറഞ്ഞു. കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ.പി. നീതു, ഡോ. ഫിൻസ് എം. ഫിലിഫ്, ക്യാമ്പ് കോഓഡിനേറ്റർ കെ. സന്തോഷ്​ കുമാർ, ടി. നിഷ എന്നിവർ ക്ലാസ് നിയന്ത്രിച്ചു. uduma cancer awarness : തച്ചങ്ങാട് ബാലകൃഷ്ണ‍ന്‍റെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അർബുദ ബോധവത്കരണ ക്ലാസ് ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.