റോഡ്​ നന്നാക്കിയില്ല, വാഴ നട്ട്​ പ്രതിഷേധിച്ചു

കാസർകോട്​: ചെമ്മനാട് പഞ്ചായത്തിലെ അഞ്ചാം വാർഡ്​ മൂടംവയൽ റോഡ്​ നന്നാക്കാത്തതിൽ പ്രതിഷേധിച്ച്​ സെലക്ട് ബന്താട് ക്ലബിന്‍റെ നേതൃത്വത്തിൽ റോഡിൽ തെങ്ങിൻതൈ നട്ട്​ പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ അധീനതയിലുള്ള റോഡ്​ തകർന്നു കിടക്കാൻ തുടങ്ങിയിട്ട്​ എട്ടുവർഷമായെന്ന്​ ഇവർ പറഞ്ഞു. പഞ്ചായത്ത്​ ഭരണസമിതിയെ വിവരമറിയിച്ചിട്ടും റോഡ്​ നന്നാക്കുന്നതിനുള്ള ഒരു ശ്രമവും നടന്നില്ല. കാൽനട യാത്രപോലും ദുഷ്കരമായ റോഡിൽ ഓട്ടോറിക്ഷ ഉൾ​െപ്പടെയുള്ള ടാക്സികളും വരാൻ മടിക്കുന്നു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ, ചട്ടഞ്ചാൽ ടൗൺ, ചെമ്മനാട് പഞ്ചായത്ത് റോഡ് തുടങ്ങിയിടങ്ങളിലേക്കുള്ള റോഡാണിത്​. നൂറുകണക്കിന്​ ആളുകൾ ആശ്രയിക്കുന്ന റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും ക്ലബ്​ ഭാരവാഹികൾ പറഞ്ഞു. സെലക്ട് ബന്താട് ക്ലബ്​​ പ്രസിഡന്‍റ്​ ഫജാസ് ബന്താടിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഷഫീഖ് ബന്താട്​, സവാദ് ബന്താട്​, സിദ്ദീഖ് മഠത്തിൽ, ഷുഹൈൽ, ടി. ഉമ്മർ, ബാസിത് തെക്കിൽ, ടി.കെ. ആഷിക് എന്നിവരും പ​ങ്കെടുത്തു. bandad select club ചെമ്മനാട് പഞ്ചായത്തിലെ മൂടംവയൽ റോഡിൽ തെങ്ങിൻതൈ നട്ട്​ പ്രതിഷേധിക്കുന്ന സെലക്ട് ബന്താട് ക്ലബ്​ പ്രവർത്തകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.