കാന്‍റീന്‍ കരാര്‍ നൽകും

കാസർകോട്: ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്തിലെ കാന്‍റീന്‍ കരാര്‍ തീയതി മുതല്‍ ഒരുവര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതിന്​ ദര്‍ഘാസ് ക്ഷണിച്ചു. രജിസ്റ്റേര്‍ഡ് / സ്പീഡ് പോസ്റ്റ് വഴി ലഭിക്കേണ്ട അവസാന തീയതി മേയ് 18ന് ഉച്ച ഒന്നിനകം. ദര്‍ഘാസ് ഫോറം ലഭിക്കുന്ന തീയതി മേയ് 12ന്. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി 18ന് ഉച്ച രണ്ടിന്. വിലാസം അസ്സി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കാര്യാലയം, ഹാര്‍ബര്‍ എൻജിനീയറിങ്​, സബ് ഡിവിഷന്‍, ചെറുവത്തൂര്‍, പിന്‍ 671351, ഫോണ്‍: 0467264143. കോഓഡിനേറ്റര്‍ ഒഴിവ് കാസർകോട്​: ദേശീയ ആരോഗ്യദൗത്യം പദ്ധതിക്കുകീഴില്‍ എന്‍.യു.എച്ച്.എം കോഓഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്​ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ മേയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ അപേക്ഷിക്കണം. ഫോണ്‍: 0467 2209466. പ്രോജക്ട് അസിസ്റ്റന്‍റ്​ ഒഴിവ് കാസര്‍കോട്: ജില്ല പഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമീഷന്‍ ഗ്രാന്‍റിന്‍റെ വിനിയോഗവുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. അപേക്ഷകള്‍ മേയ് 12ന് നാലിനകം ജില്ല പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. 13ന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0994 256724, 255633, 256722.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.