കാസർകോട്: സംസ്ഥാന പട്ടികജാതി-വര്‍ഗ കമീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പുകല്‍പിക്കുന്നതിന് ജില്ലയില്‍ മേയ് 27, 28 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെംബര്‍ എസ്. അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍: 0471 2724554, 2580307, 2580312. ഫിറ്റ്‌നസ് ട്രെയിനറാകാന്‍ അവസരം കാസർകോട്: അസാപ് കേരളയുടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കാസര്‍കോട് ഒരുക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സില്‍ ചേരാന്‍ അവസരമൊരുങ്ങുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍/ജിം ട്രെയിനര്‍/ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്‌സിന് കേന്ദ്രസര്‍ക്കാറിന്റെ എന്‍.എസ്.ഡി.സി വഴിയുള്ള നാഷനല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍-4ന്റെ അംഗീകാരമാണുള്ളത്. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. ഇന്റേണ്‍ഷിപ് സൗകര്യവുമുണ്ട്. ഫീസ്: 13,100. ഫോണ്‍: 9495999752/9495999648/9495999781. രജിസ്‌ട്രേഷന്‍ ലിങ്ക് https://asapkerala.gov.in/course/fitness-trainer/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.