കാസർകോട്: രണ്ടാം പിണറായിസര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണാർഥം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാജിക് ഷോ നടന്നു. പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് മാജിക് അവതരിപ്പിച്ചത്. പള്ളിക്കര റെഡ്മൂണ്‍ ബീച്ചില്‍ നിന്നാണ് മാജിക് ആരംഭിച്ചത്. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ്, കാസര്‍കോട് പുതിയ സ്റ്റാൻഡ്, കുമ്പള, ബേക്കല്‍ കോട്ട എന്നിവിടങ്ങളില്‍ മാജിക് ഷോ നടന്നു. ഫോട്ടോ: ജില്ലയുടെ വിവിധഭാഗങ്ങളില്‍ പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടി മാജിക് ഷോ അവതരിപ്പിക്കുന്നു കവിതാലാപന മത്സരം കാസർകോട്: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണനമേളയുടെ പ്രചാരണാഥം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പൊതുജനങ്ങള്‍ക്കായി കവിതാലാപന മത്സരം സംഘടിപ്പിക്കും. ഏപ്രില്‍ 28ന് ഉച്ച രണ്ട് മുതല്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പി.ആര്‍.ഡി ചേംബറിലാണ് മത്സരം. അഞ്ച് മിനിറ്റാണ് സമയദൈര്‍ഘ്യം. താല്‍പര്യമുള്ളവര്‍ www.prdcontest@gmail.com എന്ന ഇ-മെയിലിലേക്ക് രജിസ്‌ട്രേഷന്‍ അയക്കണം. അവസാന തീയതി ---------ഏപ്രില്‍ 26---------------------------------.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.