കാസർകോട്: സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയായ യുവകേരളം പദ്ധതിയുടെ പുതിയ ബാച്ചുകൾ പെരിയയിലെ എസ്.എൻ കോളജിൽ ഉടൻ ആരംഭിക്കും. സൗജന്യ കോഴ്സിന് കാസർകോട്, കണ്ണൂർ ജില്ലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള യുവതീ- യുവാക്കൾക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. മൂന്നു മാസത്തെ ക്ലാസ് റൂം ട്രെയിനിങ്ങിനുശേഷം ഒരു മാസത്തെ ഓൺ ജോബ് ട്രെയിനിങ്ങും പദ്ധതിയിലൂടെ നൽകും. സർക്കാർ നിർദേശിക്കുന്ന ശമ്പളത്തോടുകൂടി ജോലി ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കോഴ്സിനെക്കുറിച്ച് അറിയാനും പ്രവേശനത്തിനും കുടുംബശ്രീ ജില്ല മിഷന്‍റെയും എസ്.എൻ ട്രസ്റ്റിന്‍റെയും നേതൃത്വത്തിൽ മെഗാ ഓറിയന്റേഷൻ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 9.30ന് പെരിയ എസ്.എൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കുടുംബശ്രീ ജില്ല കോഓഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ https://youtu.be/Q3toHZq4MrM, https://youtu.be/hKLdiduSMko ലിങ്കുകളിൽനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.