മാർത്തോമ ബധിര വിദ്യാലയത്തിൽ ഇഫ്താർ സൗഹൃദ സംഗമം

കാസർകോട്: ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിൽ ഇഫ്താർ സൗഹൃദ സംഗമം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു. അഡ്വ. സി.എച്ച്. കു‍‍ഞ്ഞമ്പു എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പൊടിപ്പള്ളം ജുമാമസ്ജിദ് ഖത്തീബ് യാസർ അറാഫാത്ത് അസ്ഹരി റമദാൻ സന്ദേശം നൽകി. മുൻ മന്ത്രി സി.ടി. അഹമ്മദ് അലി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, വാർഡ് അംഗം ഹസൈനാർ ബദരിയ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി മൂസ ബി. ചെർക്കളം, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. സുമതി, ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാഹിന സലീം, ഇ. ശാന്തകുമാരി, കെ. അബ്ദുല്ലക്കുഞ്ഞി, അബ്ദുൽ റഹ്മാൻ ധന്യവാദ്, മുനീർ പി. ചെർക്കള, അഹമ്മദ് കബീർ, പി. ചന്ദ്രമോഹൻ, പി.കെ. വിനോദ്കുമാർ, പി.എച്ച്. മുഹമ്മദ് മുസ്​ലിയാർ, ബദിയഡുക്ക മാർത്തോമ കോളജ് ഡയറക്ടർ ഫാ. മാത്യു സാമുവൽ, ചെർക്കള മാർത്തോമ കോളജ് ഫോർ ദ ഹിയറിങ്​ ഇംപയേഡ് പ്രിൻസിപ്പൽ ഇൻ ചാർജ് ഫാ. ജിതിൻ മാത്യു തോമസ്, ഹെഡ്മിസ്ട്രസ് ജോസ്മി ജോഷ്വ തുടങ്ങിയവർ പങ്കെടുത്തു. marthoma iftar ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിൽ നടത്തിയ ഇഫ്താർ സൗഹൃദ സംഗമം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.