കാസർകോട്: യുക്രെയ്നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനും തുടര്‍ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ യോഗം ഏപ്രില്‍ 30ന് ഉച്ച 2.30 മുതല്‍ വൈകീട്ട് അഞ്ചുവരെ തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്കിലെ ഉദയ കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ http://ukraineregistration.norkaroots.org എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. 'ഞങ്ങളും കൃഷിയിലേക്ക്'; കലക്ടറേറ്റിൽ തൈ നട്ടു കാസർകോട്: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് വൃക്ഷത്തെ നട്ടു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ മുരിങ്ങ തൈ നട്ടു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. വീണാ റാണി പങ്കെടുത്തു. ഫോട്ടോ: കലക്ടറേറ്റ് പരിസരത്ത് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുരിങ്ങ തൈ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.