കാഞ്ഞങ്ങാട്: വീട്ടുകാർ തെയ്യം കാണാൻപോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. പാൽ സൊസൈറ്റി ജീവനക്കാരൻ കല്ലൂരാവി പട്ടക്കാലിലെ വിനോദിന്‍റെ വീട്ടിലാണ് കവർച്ച. അടുക്കളഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ കടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴു പവൻ സ്വർണവും 1,40,000 രൂപയുമാണ് മോഷ്ടിച്ചത്. 7.30നും 9.50നും ഇടയിലാണ് സംഭവം. വീട്ടുകാർ പട്ടക്കാലിലെ മുത്തപ്പൻ ക്ഷേത്രത്തിൽ തെയ്യം കാണാൻ പോയിരുന്നു. തിരിച്ച് എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടത്. പിൻവശം പരിശോധിച്ചാണ് അടുക്കളഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. വിനോദിന്റെ പരാതിയെ തുടർന്ന് രാത്രിതന്നെ ഹോസ്ദുർഗ് പൊലീസ് എത്തി പരിശോധന നടത്തി. കാസർകോട്ടുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. knhd vinod veed മോഷണം നടന്ന പട്ടാക്കലിലെ വിനോദിന്‍റെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.