കാസർകോട്: ജില്ലതല ജൂനിയര്‍ ആണ്‍-പെണ്‍ വിഭാഗം വോളിബാള്‍ ചാമ്പ്യന്‍ഷിപ് മേയ് അഞ്ചിന് രാവിലെ എട്ടുമുതല്‍ കാസര്‍കോട് ഉദയഗിരി ജില്ല സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ള ടീമുകള്‍ മേയ് മൂന്നിനകം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി നേരിട്ടോ 04994 -255521 എന്ന നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം. 2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 9946049004, 8547900213. ലാപ്‌ടോപ് വിതരണം 29ന് കാസർകോട്: സാങ്കേതിക സർവകലാശാലയിൽനിന്നും 'ഡിജിറ്റല്‍ ഡിവൈഡ് എമങ് സ്‌കീം' പ്രകാരം മുളിയാര്‍ എല്‍.ബി.എസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ എട്ട് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം ഏപ്രില്‍ 29ന് രാവിലെ പത്തിന് ആംഫി തിയറ്ററില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.