ചോദ്യപേപ്പർ ആവർത്തനം അന്വേഷിക്കണം - ജി.സി.ടി.ഒ

കാസർകോട്​: കണ്ണൂർ സർവകലാശാല പരീക്ഷ നടത്തിപ്പിലുണ്ടായ പിഴവുകൾ പരീക്ഷയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തിയതായും സമഗ്രാന്വേഷണം നടത്തണമെന്നും ജി.സി.ടി.ഒ കണ്ണൂർ മേഖല ഭാരവാഹികൾ ആവശ്യപ്പെട്ടു. സോഷ്യോളജി, ഫിലോസഫി എന്നിവക്കു പുറമെ ബോട്ടണിയിലും മുൻവർഷത്തെ ചോദ്യപേപ്പറുകൾ ആവർത്തിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും മേഖല കോഓഡിനേറ്റർ ഡോ. ലിയാഖത്ത് അലി, സംസ്ഥാന ട്രഷറർ ഡോ. ഷിനിൽ ജെയിംസ്, വൈസ് പ്രസിഡൻറ് ഡോ. നാരായണൻ എന്നിവർ കുറ്റപ്പെടുത്തി. രാഷ്ട്രീയവിധേയത്വം മാത്രം അടിസ്ഥാന യോഗ്യതയാക്കി പഠന ബോർഡ് അംഗങ്ങൾ മുതൽ അധ്യാപക തസ്തികകളിലും ഉയർന്നപദവികളിലും നിയമിച്ചതിന്റെ പരിണതഫലമാണ് ഈ ദുരവസ്ഥയെന്നും ഇവർ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.