ഗ്രാമസഭയും അനുമോദനച്ചടങ്ങും

നീലേശ്വരം: ദേശീയ പഞ്ചായത്ത് ദിനത്തിന്‍റെ ഭാഗമായി കിനാനൂർ - കരിന്തളം പഞ്ചായത്തിൽ വിശേഷാൽ ഗ്രാമസഭ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി അധ്യക്ഷത വഹിച്ചു. മികച്ച ഹോമിയോ ഡോക്ടർക്കുള്ള പുരസ്കാരം നേടിയ മെഡിക്കൽ ഓഫിസർ രാജേഷ് കരിപ്പത്ത്, സമം പരിപാടിയുടെ ഭാഗമായി മികച്ച ഡോക്ടറായി പുരസ്കാരം നേടിയ കോവിഡ് കൺട്രോൾ റൂം നോഡൽ ഓഫിസർ ഡാൽമിറ്റ നിയ ജെയിംസ്, സംസ്ഥാനത്തെ മികച്ച അംഗൻവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ശാലിനി വിനോദ്, മികച്ച കുടുംബശ്രീ സംരംഭകയായ സീന, ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരസംഘം പ്രസിഡൻറ് മനോജ് തോമസ് എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ലക്ഷ്മി, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.പി. ശാന്ത, സ്ഥിരംസമിതി അധ്യക്ഷരായ സി.എച്ച്. അബ്ദുൽ നാസർ, ഷൈജമ്മ ബെന്നി, കെ.വി. അജിത് കുമാർ, സി.ഡി.എസ് ചെയർപേഴ്സൻ ഉഷ രാജു, കെ.പി. നാരായണൻ, അഡ്വ. കെ.കെ. നാരായണൻ, പി. ഷീല എന്നിവർ സംസാരിച്ചു. gramasabha nlr.jpg കിനാനൂർ കരിന്തളം പഞ്ചായത്ത് ഗ്രാമസഭയും അനുമോദനച്ചടങ്ങും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.