കോണായി പുഴയിലും തെളിനീരൊഴുകും

ചെറുവത്തൂർ: ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ മയിച്ച അംഗൻവാടി മുതൽ കോണായി പുഴവരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ തെളിനീരൊഴുക്കാൻ ശുചീകരണ പ്രവർത്തനം നടത്തി. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ക്ലബ് പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവജന സംഘടന പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തിലൂടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വാർഡിലെ പ്രധാന ജലസ്രോതസ്സുകളിൽനിന്ന് ജലസാമ്പിളുകൾ ശേഖരിച്ച് മലിനീകരണ തോത് നിർണയിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പദ്ധതികൾ ഉണ്ടാക്കും. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം. മഞ്ജുഷ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ കെ. ബാലചന്ദ്രൻ, കെ.വി. കുഞ്ഞിരാമൻ, മഹേഷ് വെങ്ങാട്ട്, ജെ.എച്ച്.ഐ. സീമ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ കെ.കെ. രവീന്ദ്രൻ സ്വാഗതവും എ.ഡി.എസ് സെക്രട്ടറി കെ. തമ്പായി നന്ദിയും പറഞ്ഞു. പടം.. മയിച്ച അംഗൻവാടി മുതൽ കോണായി പുഴ വരെ തെളിനീരൊഴുക്കാൻ നടത്തിയ ശുചീകരണം പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.