'ചുമട്ടു തൊഴിലാളികൾക്ക് ചികിത്സ സഹായം അനുവദിക്കണം'

നീലേശ്വരം: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന്​ വിരമിച്ച തൊഴിലാളികൾക്കും അവശതാ പെൻഷൻ വാങ്ങുന്ന മുഴുവൻ പേർക്കും ചികിത്സ സഹായം അനുവദിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ്​ ജനറൽ വർക്കേഴ്സ് പെൻഷനേഴ്സ് യൂനിയൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എൻ. രാജൻ, സി.ജെ. തോമസ്, ടി.വി. രവീന്ദ്രൻ, പി. ബാലൻ, കെ.വി. മോഹൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം.എൻ. രാജൻ (പ്രസി.), ടി.വി. ജയചന്ദ്രൻ (സെക്ര.), സി.ജെ. തോമസ് (ട്രഷ.). പടം".. chumattu thozhilali board.jpg ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് പെൻഷനേഴ്സ് യൂനിയൻ ജില്ല കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.