എടാട്ടുമ്മൽ തോട്ടു മുണ്ട്യക്കാവ് കളിയാട്ടം ഇന്നു മുതൽ

തൃക്കരിപ്പൂർ: എടാട്ടുമ്മൽ തോട്ടു മുണ്ട്യക്കാവ് മൂവാണ്ട് കളിയാട്ടം തിങ്കളാഴ്ച നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 25ന് വൈകീട്ട് മൂന്നിന്​ നടക്കാവ് കൊവ്വൽ മുണ്ട്യ ക്ഷേത്രത്തിൽനിന്ന് കലവറ നിറക്കൽ ഘോഷയാത്ര ആരംഭിക്കും. എട്ടിന്​ വടക്കൻസ് കണ്ണൂർ അവതരിപ്പിക്കുന്ന നാടൻപാട്ട് മാമാങ്കം അരങ്ങേറും. 26ന് ആറിന് വനിത വേദിയുടെ നൃത്തവിസ്മയം ഉണ്ടാകും. ഏഴിന്​ കളിയാട്ടത്തിന് തുടക്കമാകും. 28ന് രാവിലെ എട്ടിന് പൂമാരുതൻ ദൈവത്തിന്റെ അരങ്ങേറ്റം നടക്കും. തുടർന്ന് അന്നദാനവും നടക്കും. വാർത്തസമ്മേളനത്തിൽ കെ. പ്രഭേഷ് കുമാർ, കെ.വി. മുകുന്ദൻ, സി. ഗണേഷ്, എ. രാജീവൻ, കെ.വി. ഗണേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.