ബാലസംഘം സമ്മേളനം

കുമ്പള: ബാലസംഘം പുത്തിഗെ മേഖല സമ്മേളനത്തിന് തുടക്കം. പള്ളത്തുനിന്ന് ആരംഭിച്ച ബാൻഡ് മേളങ്ങളോടെയുള്ള ബാലഘോഷയാത്രയിൽ നിരവധിയാളുകൾ സംബന്ധിച്ചു. വില്ലേജ് പ്രസിഡന്‍റ്​ യക്ഷിത പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ബാലസംഘം ജില്ല കമ്മിറ്റി അംഗം യതീഷ് വാരിക്കാട്ട് ഉദ്​ഘാടനം ചെയ്തു. സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈർ, ഏരിയ കമ്മിറ്റി അംഗം പി. ഇബ്രാഹിം, ബാലു മഹേന്ദ്രൻ, സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.