ഉദുമ: അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫിസ് ജില്ലയിൽ ആരംഭിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്ന് വ്യാപാരി ഭവനിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി. മണിമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് അൻസാരി കെ. മാജിദ് ആധ്യക്ഷനായി. കൃഷ്ണൻ കപ്പിൽ രക്തസാക്ഷി പ്രമേയവും രാജൻ തച്ചങ്ങാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി മധു മുതിയക്കൽ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം. ഗൗരി, യൂനിയൻ ജില്ല കമ്മിറ്റിയംഗം എ.കെ. ആൽബർട്ട് എന്നിവർ സംസാരിച്ചു. സി.വി. സുരേഷ് സ്വാഗതവും എം.വി. ശ്രീധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അൻസാരി കെ. മാജിദ് (പ്രസി.), രാജൻ തച്ചങ്ങാട്, മൈമൂന കൊപ്പൽ (വൈസ് പ്രസി.), സി.വി. സുരേഷ് (സെക്ര.), രാജൻ കരിച്ചേരി, പ്രദീപ് പള്ളിക്കര (ജോ. സെക്ര.), വിനീത് അണിഞ്ഞ (ട്രഷ.). പടം......general workers union.jpg ജനറൽ വർക്കേഴ്സ് യൂനിയൻ ഉദുമ ഏരിയ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി. മണിമോഹൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.