പെണ്‍കുട്ടിക്ക്​ പീഡനം; പിതാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: പിതാവിന്‍റെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 49 കാരനായ പിതാവിനെ ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനും സംഘവും അറസ്റ്റുചെയ്തു. 17കാരിയായ കോളജ് വിദ്യാര്‍ഥിനിക്കുനേരെയാണ്​ പിതാവ് ലൈംഗികാതിക്രമം കാണിച്ചത്​. അമിത രക്തസ്രാവമുണ്ടായ പെണ്‍കുട്ടിയെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ പിതാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നത്. ആശുപത്രിയില്‍ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. വിവരമറിഞ്ഞയുടന്‍ പെണ്‍കുട്ടിയുമായി പിതാവ് ആശുപത്രിയില്‍നിന്ന് മുങ്ങി. ആശുപത്രി അധികൃതര്‍ ഹോസ്ദുര്‍ഗ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതി വര്‍ഷങ്ങള്‍ക്കുമുമ്പ് മതം മാറിയിരുന്നു. പിന്നീടാണ് വിവാഹം കഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.