എം.ഡി.എം.എ കടത്ത്​; പ്രതികൾ റിമാൻഡിൽ

കാസര്‍കോട്: 10 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി കഴിഞ്ഞദിവസം പിടിയിലായവർ റിമാൻഡിൽ. കാസര്‍കോട് പൈക്കയിലെ ബി. സമീര്‍ (35), ഏരിയപ്പാടി ചീമുള്ളയിലെ അബ്ദുൽ നൗഷാദ് (34), കരിങ്ങാപ്പള്ളം പൈക്കയിലെ പി.എ. ഷാഫി (38), ദക്ഷിണ കന്നട ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (38) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്​ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്​ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കാറിൽ കുണ്ടാറില്‍നിന്നാണ് ഇവരെ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വിൽപനക്കായാണ് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്നതെന്ന് പ്രതികള്‍ സമ്മതിച്ചു. കേസന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പൊലീസും എക്സൈസും സംയുക്തമായാണ് അന്വേഷണം തുടരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.