നീലേശ്വരം: നൂറുവർഷത്തിലധികം പഴക്കമുള്ള നീലേശ്വരം കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശിലാഫലകം ഓർമയാകുന്നു. 1916ലാണ് നീലേശ്വരത്ത് കാർഷിക ഗവേഷണ കേന്ദ്രം പ്രവർത്തിച്ചുതുടങ്ങിയത്. ആരംഭസമയത്ത് നിർമിച്ച ശിലാഫലകമാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി മൺമറഞ്ഞുപോകുന്നത്. നീലേശ്വരത്തിന്റെ ചരിത്ര സ്മൃതികളിലൊന്നാണ് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശിലാഫലകം. നിരവധി സങ്കരയിനം തെങ്ങിൻ തൈകളും നടീൽ വസ്തുക്കളും പരീക്ഷണം നടത്തി അത്യുൽപാദനശേഷിയുള്ള കാർഷിക ഇനങ്ങൾ കർഷകർക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർഷിക ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയത്. ഈ കാലഘട്ടത്തിൽ കാസർകോട് ദക്ഷിണ കന്നഡയുടെ ഭാഗമായതിനാൽ, അന്ന് സിമന്റിൽ തീർത്ത ശിലാഫലകത്തിൽ കന്നട അടക്കം മൂന്ന് ഭാഷകളിലാണ് പേരെഴുതി തയാറാക്കിയത്. കാലം കടന്നുപോയതോടെ ശിലാഫലകം കാടുമൂടിക്കിടക്കുകയായിരുന്നു. ഇപ്പോൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി നവീകരണ പ്രവർത്തനം നടക്കുന്നതിനിടയിലാണ് ഫലകമുള്ളതായി പുറംലോകം അറിഞ്ഞത്. ഇങ്ങനെ ഒട്ടേറെ ശിലാഫലകങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയങ്ങളും ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓർമയാവുകയാണ്. പടം: nlr board ദേശീയപാതയോരത്ത് കരുവാച്ചേരി കാർഷിക ഗവേഷണ കേന്ദ്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാഫലകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.