ഫയല്‍ അദാലത്ത്

കാസർകോട്: മധൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള തീര്‍പ്പാകാത്ത ഫയലുകള്‍ തീര്‍പ്പുകൽപിക്കുന്നതിന്​ ഏപ്രില്‍ 26ന് രാവിലെ 10.30 മുതല്‍ വൈകീട്ട് നാലുവരെ ഗ്രാമപഞ്ചായത്തില്‍ അദാലത്ത് നടത്തും. അപേക്ഷയിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയിട്ടുള്ള കത്തും ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ആവശ്യമായ രേഖകളും സഹിതം ഏപ്രില്‍ 24നകം മധൂര്‍ പഞ്ചായത്ത് ഓഫിസില്‍ വിവരം നല്‍കണം. കാസർകോട്​: ഏപ്രില്‍ 26ന് പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നടത്തും. ഫോണ്‍: 0467 2211504, 9496049667. ഔഷധ സസ്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കാസർകോട്​: ഭൗമ ദിനത്തോടനുബന്ധിച്ച് ആയുഷ് ഗ്രാമം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഉദുമ പഞ്ചായത്തില്‍ ഔഷധ സസ്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ സൈനബ അബൂബക്കര്‍, മെംബര്‍മാരായ നബീസ പാക്യാര, ചന്ദ്രന്‍ നാലാംവാതുക്കല്‍, മുകുന്ദന്‍ മാഷ്, ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.പി. രജില എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.