സമം ഉത്സവം നാളെ

കാസർകോട്: സാംസ്‌കാരിക വകുപ്പും ജില്ല പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം ഏപ്രില്‍ 24, 25 തീയതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരെ ആദരിച്ചു കാസർകോട്​: കഴിഞ്ഞ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനത്തില്‍ ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് നാലാം സ്ഥാനവും നേടിയ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ജീവനക്കാരെ ആദരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവി, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ്​ ജെയിംസ് പന്തമ്മാക്കല്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രസന്ന പ്രസാദ്, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ്​ ഗിരിജ മോഹനന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ. ഭൂപേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.ജി. ബിജുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. മുഹമ്മദ് സ്വാഗതവും രജനി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ജീവനക്കാരെ ആദരിക്കുന്ന ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.