കൊമ്പംകുളം മുട്ടോളി പുഴ തോട് ശുചീകരിച്ചു

ചെറുവത്തൂർ: തെളിനീർ ഒഴുകും നവകേരളത്തിന്റെ ഭാഗമായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ ആറ്​, ഏഴ്​ വാർഡിലെ . കാടും ചളിയും നിറഞ്ഞതോടാണ് ശുചീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാധവൻ മണിയറ ശുചീകരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി. ജാനകി അധ്യക്ഷത വഹിച്ചു. മെംബർ സി.വി. ഗിരീശൻ, ബ്ലോക്ക് മെംബർ എം. കുഞ്ഞിരാമൻ, പി.വി. ബാലകൃഷ്ണൻ, എൻ.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ് പ്രവർത്തകർ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. പടം..കൊമ്പംകുളം മുട്ടോളി പുഴ തോട് ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.