'എന്‍റെ കേരളം' പ്രദര്‍ശന വിപണന മേള: സംഘാടക സമിതി യോഗം

കാസർകോട്: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ മേയ് മൂന്ന്​ മുതല്‍ ഒമ്പത്​ വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രാദേശിക സംഘാടക സമിതി ഭാരവാഹികളുടെയും ഉപസമിതി ഭാരവാഹികളുടെയും യോഗം ചേർന്നു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയുടെ ചേംബറില്‍ നടന്ന യോഗത്തിൽ നഗരസഭാധ്യക്ഷ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. മേയ് നാലിനു വൈകീട്ട് നാലിന് ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം മുതൽ പ്രദർശന നഗരിവരെ ഘോഷയാത്ര സംഘടിപ്പിക്കും. നിശ്ചല, ചലന ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. അതിനായി യൂത്ത് ക്ലബുകളുടെ യോഗം ചേരും. മേളയോടനുബന്ധിച്ച് മലയോര മേഖലകളിലേക്ക് അലാമിപ്പള്ളി ബസ് സ്റ്റാൻഡ്​ പരിസരത്തുനിന്നും പ്രത്യേക ബസ് സംവിധാനമൊരുക്കണമെന്നും യോഗം നിർദേശിച്ചു. നഗരസഭാധ്യക്ഷ കെ.വി. സുജാത, ജില്ല ആസൂത്രണ സമിതി അംഗം വി.വി. രമേശൻ, കാഞ്ഞങ്ങാട് നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. മായാകുമാരി, പി. അഹമ്മദലി, കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ കെ.വി. ശ്രീലത, ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, നഗരസഭ സെക്രട്ടറി റോയി മാത്യു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ്, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ, പ്രോഗ്രാം ജില്ല കോഓഡിനേറ്റർ പി. ബിശ്വാസ്, എ.ഡി.എം.സി കുടുംബശ്രീ സി.എച്ച്. ഇക്ബാൽ, വേണുഗോപാലൻ പെരളം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.